വിദ്യാബാലന്‍ കോളിവുഡിലേക്ക്

0
118
Vidya Balan, who is the leading Bollywood actress and national award

പ്രമുഖ ബോളീവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാ ബാലന്‍ കോളീവുഡ്‌ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് .തല അജിത് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് വിദ്യ തമിഴിലേക്കെത്തുന്നത്. ബോണീകപൂറിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രം അമിതാഭ് ബച്ചനും തപ്സി പാന്നുവും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച പിങ്കിന്റെ തമിഴ് റീമേക്കാണ് . തല 59 എന്നാണ് ചിത്രത്തിന് താല്‍കാലികമായി നല്‍കിയിരിക്കുന്ന പേര്.

വിദ്യക്കൊപ്പം ശ്രദ്ധ ശ്രീനാഥും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബംരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here