എനിക്ക് സിനിമയില്‍ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് അറിയില്ല;ശ്രീമയി

0
888
Sreemayi Kumar Taking About Her Mother Kalpana On Interview

മലയാളത്തിന്റെ ഹാസ്യ നായിക കല്പനയെ മലയാള സിനിമാ പ്രേമികള്‍ ഒരിക്കലും മറന്നിട്ടുണ്ടാകില്ല. കലാ കുടുംബത്തില്‍ നിന്നും സിനിമയില്‍ ശക്തരായ താര സഹോദരിമാരാണ് കല്പനയും കലാരഞ്ജിനിയും ഉര്‍വശിയും.മൂവരും മലയാള സിനിമക്ക് നൽകിയ സംഭാവന വളരെ വലുതാണ്. കല്പന നമ്മെ വിട്ടു പോയിട്ട് മൂന്ന് വർഷത്തിന് അടുത്താവുകയാണ്.ഇപ്പോൾ ഇതാ നടി കല്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ശ്രീസംഖ്യ എന്ന പേരിലാണ് ശ്രീമയി സിനിമയിലേയ്ക്ക് എത്തുന്നത്.

Sreemayi Kumar Taking About Her Mother Kalpana On Interview

അമ്മ കല്പന തന്നെ വിട്ടുപോയെന്ന് കരുതാനാവില്ലെന്ന് മകള്‍ ശ്രീമയി പറയുന്നു. ‘അമ്മ പോയതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്. അമ്മയും അമ്മയുടെ സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ഉണ്ടാക്കിയെടുത്ത സാമ്രാജ്യം വളരെ വലുതാണെന്ന് തിരിച്ചറിയുന്നു. എനിക്ക് സിനിമയില്‍ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് അറിയില്ല. സിനിമയുടെ പഠിത്തം പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് കലാ രഞ്ജിനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ഉര്‍വശി പ്രത്യേകിച്ച്‌ അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാനും കല്‍പ്പനയും അമ്മയും മകളും ആയിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു’ -ശ്രീമയി.
തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച്‌ ശ്രീമയി ഒരു മാസികയ്ക്ക് നല്‍കി അഭിമുഖത്തിലാണ് ഈ കാര്യം പങ്കുവെച്ചത്.

അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയെന്ന പറയുന്നതിലും ഭംഗി അഭിനയം രക്തത്തിലുള്ളതാണെന്നതാണ്.കല്പനയെ പോലെയൊരു അഭിനേത്രിയാവുകയല്ല ആഗ്രഹം. അവര്‍ക്ക് പകരമാവാന്‍ എനിക്കെന്നല്ല ആര്‍ക്കും സാധിക്കില്ല. നായികയെന്ന നിലയില്‍ നല്ല അഭിനയം കാഴ്ചവയ്ക്കാനാണ് എനിക്ക് താത്പര്യം എന്ന ശ്രീമയി പറഞ്ഞിരുന്നു.കുഞ്ചിയമ്മയും അഞ്ച് മക്കളും, മോളിക്കുട്ടി സ്വയം വരം എന്നീ ചിത്രങ്ങളിലാണ് ശ്രീമയി നായികാ വേഷത്തില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here