ഷാരുഖ് ഖാൻ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടിത്തം

0
196
In Sharuk Khan's Zero Movie Location Fire Breaks Out

ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന സിനിമയുടെ സെറ്റില്‍ തീപിടുത്തമെന്ന് റിപ്പോര്‍ട്ട്. സംഭവസമയത്ത് ഷാരൂഖ് ഖാനും സെറ്റില്‍ ഉണ്ടായിരുന്നു. സ്ഥലത്തേയ്ക്ക് ഫയര്‍ഫോഴ്സ് എത്തിയിട്ടുണ്ട്.ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന മുംബൈ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്.അഗ്‌നിശമന സേനയുടെ അഞ്ച് യൂണീറ്റ് എത്തിയാണ് മുംബൈ ഫിലിം സിറ്റിയിലെ സെറ്റില്‍ പടര്‍ന്ന തീയണച്ചത്.

ഷാരൂഖ് കുളളനായി വേഷമിടുന്ന സിനിമയ്‌ക്കെതിരെ സിഖ് സംഘടനകളും ബിജെപി പ്രവര്‍ത്തകരും നേരത്തേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററില്‍ ഷാരൂഖ് അടിവസ്ത്രം ധരിച്ച്‌ സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും അണിഞ്ഞ് നില്‍ക്കുന്നു ചിത്രം സിഖ് മത വിഭാഗത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി.

In Sharuk Khan's Zero Movie Location Fire Breaks Out

സീറോയുെട സംവിധായകന്‍ ആനന്ദ് എല്‍ റായി, നടന്‍ ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിഖ് മത വിശ്വാസ പ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഇത് ധരിക്കാന്‍ അവകാശമുള്ളു എന്നാണ് പരാതിയില്‍ പറയുന്നത്.സിഖുകാര്‍ക്ക് ഇത്തരം വികൃതമായ പ്രവൃത്തികള്‍ സിനിമയിലും ജീവിതത്തിലും സഹിക്കാന്‍ കഴിയില്ല എന്നും ഇയാള്‍ പറയുന്നു.സീനുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ തീയ്യറ്ററിലെത്തി സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ശിര്‍സ പറഞ്ഞിരുന്നു.

എന്നാല്‍ പോസ്റ്ററില്‍ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണമല്ല, കഠാരയാണെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.ഷാരൂഖിനെതിരായ കേസ് നവംബര്‍ 30നാണ് വീണ്ടും പരിഗണിക്കുന്നത്.അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരാണ് നായികമാർ. ഹിമാൻശു ശർമയുടേതാണ് കഥ. ഗൗരി ഖാനാണ് ചിത്രത്തിന്‍റെ നിർമാണം.ഡിസംബർ 21നാണ്​ സീറോ തിയേറ്ററുകളിൽ എത്തുന്നത്​

LEAVE A REPLY

Please enter your comment!
Please enter your name here