വിവാഹ സൽക്കാരത്തിനിടെ റൺവീർ ദീപികയെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് സദസ്സ് മുഴുവൻ കയ്യടിച്ചു

0
189
Ranvir Singh says about Deepika at Wedding reception

ബോളിവുഡിലെ താര ജോഡികളായ രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ വൈറൽ ന്യൂസ്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ഓരോ മുഹൂര്‍ത്തങ്ങളും ​ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകര്‍. ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും കാണാന്‍ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വന്‍ തിരക്കാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഇരുവരുടേയും ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്.


വിവാഹത്തിന് ശേഷം നവംബര്‍ 21ന് ബംഗളൂരുവില്‍ ദീപികയുടെ കുടുംബം ഒരുക്കിയ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിനുശേഷം ഇരുവരും മുംബൈയില്‍ തിരിച്ചെത്തി. ബം​ഗളൂരുവിലെ പാര്‍ട്ടിയില്‍ തിളങ്ങിയ താരങ്ങള്‍ ശനിയാഴ്ച രണ്‍വീറിന്റെ സഹോദരി റിതിക മുംബൈയില്‍ ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലും വ്യത്യസ്തമായാണെത്തിയത്. പാട്ട് പാടിയും നൃത്തമാടിയുമാണ് ഇരുവരും സല്‍ക്കാരം ആഘോഷമാക്കിയത്.

പാര്‍ട്ടി നടക്കുന്നതിനിടെ ദീപികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതിനിടെ രണ്‍വീര്‍ ദീപികയെ കുറിച്ചു സംസാരിച്ചു. അതിമനോഹരമായ വാക്കുകളാണ് ദീപികയെ കുറിച്ച് പറഞ്ഞപ്പോൾ രൺവീറിൽ നിന്നും വന്നത്. ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്,’ രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് സദസ്സ് മുഴുവന്‍ കൈയ്യടിക്കുകയായിരുന്നു.

അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ രണ്‍വീര്‍-ദീപിക താര ദമ്പതിമാർ തന്നെയാണ് ചുവടുവച്ചും പാട്ട് പാടിയും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്. മുംബൈയില്‍ തങ്ങളുടെ സിനിമാ സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ ഒന്നിന് ഇരുവരും ചേര്‍ന്ന് വിവാഹ സല്‍ക്കാരം ഒരുക്കുന്നുണ്ട്. അതിനു ശേഷം രണ്‍വീറിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മറ്റൊരു സല്‍ക്കാരം കൂടി നടത്തുന്നതാണ്.

പിങ്ക്, കറുപ്പ്, നീല നിറങ്ങളില്‍ ഒരുക്കിയ വസ്ത്രങ്ങളില്‍‌ അതീവ സുന്ദരിയായാണ് ദീപിക സൽക്കാരത്തിനെത്തിയത്. പ്രമുഖ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് അരോറയായിരുന്നു ഇരുവരുടേയും വിവാഹ സല്‍ക്കാരത്തിനുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ബം​ഗളൂരുവിലെ പാര്‍ട്ടിയിലും ആളുകള്‍ ചര്‍ച്ച ചെയ്തത് താരങ്ങള്‍ അണിഞ്ഞെത്തിയ വസ്ത്രങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here