സൂപ്പർ സ്റ്റാറിന്റെ തൊപ്പി ഇപ്പോൾ എനിക്ക് ചേരില്ല-നിവിൻ പോളി

0
172
A super star's title does not suit me now Nivin Pauly

യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വന്തം കഴിവുകൊണ്ടും അർഹതകൊണ്ടും സിനിമാ ജീവിതം വിജയിപ്പിച്ച നടനാണ് നിവിൻ പോളി. ഇന്ന് നിവിൻ യുവാക്കളുടെ താരമാണ്. നിവിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ഒരു സമൂഹം ഇന്നുണ്ട്‌.

സിനിമ ജീവിതം വിജയിച്ചെന്നു പറഞ്ഞാലും ഒരു നടന് അല്ലെങ്കിൽ നടിക്ക് സിനിമയിൽ നിലനിൽക്കണമെങ്കിൽ സ്റ്റാർഡം കൂടി വേണം. അതും സൂപ്പർ – മെഗാ സ്റ്റാർഡങ്ങൾ. മലയാളിക്ക്‌ പ്രീയപ്പെട്ട താരങ്ങളെല്ലാം ഇപ്പോൾ സൂപ്പർ താരങ്ങളാണ്. ഇന്ന് നിവിനെ മലയാളി കാണുന്നത്‌ ന്യൂജെൻ സൂപ്പർ താരമായിട്ടാണ്.

A super star's title does not suit me now Nivin Pauly

എന്നാൽ സൂപ്പർ സ്റ്റാറിന്റെ തൊപ്പി ഇപ്പോൾ തനിക്ക്‌ ചേരില്ലെന്നാണ് നിവിൻ പറയുന്നത്‌. സ്റ്റാർഡത്തെക്കുറിച്ചൊന്നും ചിന്തിക്കാത്ത നിവിൻ എപ്പോഴും അടുത്ത ചിത്രം എങ്ങനെ മികച്ചതാക്കാമെന്ന് മാത്രമാണ് നോക്കുന്നത്‌. സ്റ്റാർഡം ഒരിക്കലും തലയിൽ കയറ്റി വയ്ക്കാൻ ആഗ്രഹിക്കാത്ത നിവിൻ പറയുന്നത്‌ അഭിനയിക്കുന്ന സിനിമകൾ വിജയിക്കുമ്പോഴാണ് അത്തരം പദവികൾ വരുന്നത്‌, താൻ തുടങ്ങിയിട്ടേയുള്ളൂ, തെളിയിക്കാൻ ഇനിയും ഒരുപാട്‌ കിടക്കുന്നുണ്ട്‌.

മാസങ്ങൾക്ക്‌ കോടികൾ വിലയിട്ട്‌ നിർമ്മാതാക്കൾ നിവിനെ കാത്തിരിക്കുകയാണ് ഇപ്പോൾ എന്നിട്ടും നിവിൻ വില കൽപിക്കുന്നത്‌ പണത്തിനപ്പുറം നല്ല ചിത്രങ്ങൾക്ക്‌ മാത്രമാണ്. താൻ കർമ്മത്തിൽ വിശ്വസിക്കുന്നു. തന്റെ കർമ്മം അഭിനയമാണ്. അത്‌ വിജയിക്കുമ്പോൾ മറ്റ്‌ വഴികൾ തനിയേ തുറന്നു വരും. സമ്പത്തും പദവിയും അംഗീകാരങ്ങളും തേടി വരും, നിവിൻ പറയുന്നു.

A super star's title does not suit me now Nivin Pauly

ആ സമയത്ത്‌ കർമ്മത്തിൽ നിന്ന് ഫോക്കസ്‌ നഷ്ടപ്പെടാതെ നോക്കണം. അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ബിസിനസ്‌ തുടങ്ങാൻ പോയാൽ എല്ലാം പോകും. രണ്ട്‌ പടങ്ങൾ ഹിറ്റായാൽ ഉടൻ രണ്ട്‌ കോടിയുടെ വണ്ടി വാങ്ങുന്നവരെ അറിയാം. പിന്നീട്‌ ഈ രണ്ട്‌ കോടിയുടെ വണ്ടിയുടെ കടം വീട്ടാൻ ഒന്നും നോക്കാതെ കിട്ടുന്ന പടങ്ങളിലെല്ലാം ഓടിനടന്ന് അഭിനയിക്കേണ്ടി വരും. അതോടെ ഫോക്കസ്‌ നഷ്ടമാകും.
കാര്യമായ സാമ്പത്തിക പ്രതിസന്ധികളൊന്നും തന്റെ കുടുംബത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. അച്ഛൻ മരിച്ച ശേഷമുള്ള കുറച്ചു കാലം ചില ജീവിത പ്രതിസന്ധികളിൽ പെട്ടു പോയിരുന്നു. ചേച്ചിയുടെ കല്യാണം ഒറ്റയ്ക്ക്‌ നടത്തേണ്ടി വന്നിട്ടുണ്ട്‌. അല്ലാതെ മറ്റ്‌ പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഇല്ല. പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നിവിൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here