മാതൃ സ്നേഹം തുളുമ്പുന്ന മനോഹര കാവ്യം ‘നെയ്പായസം’

0
256
Malayalam beautiful story 'Neypayasam'

തിളച്ചുപൊന്തിയ അരിയിലേക്കു ശർക്കരചേർത്തു മരത്തവികൊണ്ട് ‘അമ്മ ഇളക്കുന്നതു അമ്മുക്കുട്ടി സാകൂതം നോക്കി നിന്നു.അവളുടെ കൊച്ചു കണ്ണുകൾ വിടർന്നു .
” വേഗം ഉണ്ടാക്കമ്മേ എന്നിക്കു നന്നായി വിശക്കുന്നുണ്ട് ”
അവൾ ഏറ്റവും ഇഷ്ട്ടപ്പെട്ട നെയ്പായസം ‘അമ്മ ഉണ്ടാക്കുമ്പോൾ അവൾ അമ്മയെ ചുറ്റിപറ്റി അടുക്കളയിൽ തന്നെ നിൽക്കും. ഓരോ സംശയങ്ങൾ ചോദിച്ചുകൊണ്ട് .
‘’ന്റെ മോൾക്ക് ഇപ്പൊ തരാട്ടോ………..’’ നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അമ്മുട്ടി കാണാതെ സാരിത്തലപ്പുകൊണ്ട് തുടച്ചു നന്ദിനി . തന്റെ കൈകൊണ്ട് മകൾക്കു ഉണ്ടാക്കി കൊടുക്കുന്ന അവസാന ഭക്ഷണം വിങ്ങിയ ഹൃദയത്തോടെ അവൾ തയാറാക്കി പുകപിടിച്ചു ദ്രവിച്ച ചുമരിലേക്കു തളര്ന്നു ചാരിഇരുന്നു.
‘’നന്ദേട്ടൻ ഇതൊന്നും അറിയുന്നുണ്ടാവില്ലലോ . ഒടുവിൽ എല്ലാം അറിഞ്ഞാൽ എന്നെയും മോളെയും വാരിപ്പുണർന്നു നെഞ്ചോടു ചേർത്തുപിച്ചു പറയുമായിരിക്കും ” നിനക്കിതെങ്ങനെ ചെയ്യാൻ തോന്നി നന്ദിനി’’??? . എന്ന് ഇല്ല അതും ചിലപ്പോൾ എന്റെ വ്യാമോഹങ്ങൾ മാത്രമായിരിക്കും .അല്ലെങ്കിൽ മരണത്തിനു മാത്രം മുളയ്ക്കുന്ന ചില സ്നേഹങ്ങൾ ഇല്ലേ നഷ്ടപ്പെടുമ്പോൾ മാത്രം നമ്മൾ വിലയറിയുന്ന ചില ബന്ധങ്ങൾ, അങ്ങനെയുള്ള കുറ്റബോധത്തിൽ നിന്നും ഉറവയെടുക്കുന്ന രണ്ടുതുള്ളി കണ്ണുനീർ എനിക്കുംമകൾക്കും വേണ്ടി അയാൾ പൊഴിക്കുമായിരിക്കും .
‘’എന്തെല്ലാം സ്വപ്നങ്ങളായിരുന്നു വിവാഹത്തെക്കുറിച്ചു ഉണ്ടായിരുന്നത്സ്നേഹസമൃദ്ധമായ ജീവിതത്തിന്റെ ആദ്യ നാളുകളിൽ പൂത്തു വിരിഞ്ഞപ്പോൾ ,എന്നിൽകുരുത്ത ജീവന്റെ ആദ്യതുടിപ്പുകൾ അറിഞ്ഞപ്പോൾ ഏതൊരുപെണ്ണിനെയും പോലെ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ .പിന്നെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് അതിന്റെ മുഖമൊന്നു കാണാനുള്ള ജിഞ്ജാസ .ഒടുവിൽ മോളെ കാണുമ്പോൾ ദൈവമേ എന്റെ കുഞ്ഞിനെ ഒരാപത്തും കൂടാതെ നീ തന്നല്ലോ എന്ന് പ്രാർത്ഥിച്ച ഞാൻ തന്നെ അതിന്റെ ജീവൻ എടുക്കാൻ പോകുന്നു .’’
ചൂടാറിയ പായസത്തിലേക്കു വിഷത്തുള്ളികൾ ഇറ്റിറ്റു വീഴുമ്പോൾ അവളുടെ കൈകൾ വിറച്ചു .’’ മോളുണ്ടായതിനുശേഷം നന്ദേട്ടനിൽ പ്രകടമായ മാറ്റം ആദ്യമൊരു തോന്നലാവാം എന്നുകരുതി സമാധാനിച്ചു .ജോലിയാവശ്യത്തിനെന്നും പറഞ്ഞു വീട്ടിൽ നിന്നും മാറിനിന്നപ്പോൾ സംശയിച്ചില്ല .പിന്നെ അത് ദിവസങ്ങളും ആഴ്ചകളുമായി മാറിയപ്പോൾ മനസ്സിൽ സംശയത്തിന്റെ മുളകൾമെല്ലെ പൊട്ടിത്തുടങ്ങി .എല്ലാ കഷ്ടപ്പാടുകളും സഹിക്കാൻ തയ്യാറാണെന്ന് മനസിനെ ബോധ്യപ്പെടുത്തിയിട്ടും .സ്നേഹം പകുത്തു നല്കാൻ നന്ദേട്ടന് വേറെ ഭാര്യയും കുഞ്ഞുമുണ്ടെന്ന സത്യം അറിഞ്ഞപ്പോൾ തകർന്നുപോയി .ഇനി ഒരടികൂടി മുമ്പോട്ടു വെയ്ക്കാൻ കഴിയില്ല എന്നതോന്നൽ അവളെ അലട്ടി .അവളുടെ കണ്ണുകളിൽ വേദനയും നിസ്സഹായതയും നിറഞ്ഞു തുളുമ്പി ..ചൂടാറിയ പായസത്തിൽ സ്പൂൺ കൊണ്ട്ഇളക്കി അവളതു ദ്രവിച്ചു പഴകിയമേശയുടെ മുകളിൽ കൊണ്ടുചെന്നുവെച്ചു . അത്കണ്ടു മഞ്ചാടിക്കുരു പെറുക്കിക്കൊണ്ടിരുന്ന അമ്മുകുട്ടി ഓടി വന്നു.
‘’ഹായ് നെയ്പായസം’’ അവളമ്മയെ കെട്ടിപ്പുണർന്നു മുത്തം നൽകി
‘’അമ്മ ആദ്യം കുടിക്കാം എന്നിട്ടു മോള് കൊടിച്ചാൽ മതി അവൾ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു ‘’.
‘’അതെത്താമ്മേ അങ്ങനെ അല്ലെങ്കിൽ അമ്മുക്കുട്ടിക്ക് അല്ലെ അമ്മ ആദ്യം തരാറുള്ളത് ???അവൾ പരിഭവം നടിച്ചു ‘’.
‘’ഇന്നത്തദിവസം അങ്ങനെയാ മോളെ അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു ‘’. ഓരോ സ്പൂൺ പായസവും അമ്മുവിന് കോരിക്കൊടുക്കുമ്പോൾ ‘.
’അമ്മയ്ക്കെന്താ പറ്റിയേ അമ്മയെന്തിനാ കരയണേ അച്ഛനെ കാണാഞ്ഞിട്ടാണോ ???
അമ്മുക്കുട്ടി വിളിക്കാംട്ടോ അച്ഛനെ മോള് വിളിച്ചാൽ അച്ഛൻ വരൂല്ലേ അമ്മെ ? അവൾ സംശയം പ്രകടിപ്പിച്ചു
ഓരോ സ്പൂൺ പായസവും അമ്മുവിന് കോരിക്കൊടുക്കുമ്പോൾ അവളുടെ മനസ്പാറപോലെ ഉറച്ചിരിന്നു കണ്ണിൽ ഇരുട്ട് വന്നു നിറയുന്നത് അവളറിഞ്ഞു ., അടക്കിപ്പിടിച്ച കരച്ചിലുകളുടെയും ബഹളങ്ങളുടെയും ഇടയിലേക്ക് മെല്ലെ കൺതുറന്നപ്പോൾ , കൈയ്യിൽ കുത്തിവെച്ച സൂചിയുടെ വേദനകൊണ്ടു അവൾ മെല്ലെ ഞരങ്ങി .ഓർമ്മകൾ മെല്ലെ തെളിഞ്ഞുതുടങ്ങിയപ്പോൾ ഒരാന്തലോടെ അവളോർത്തു എന്റെ മകൾ ‘’മോളെ അമ്മൂട്ടീ അവൾ നിറത്തെ നിലവിളിച്ചു ‘’
ആരെക്കെയോ വന്നു അവളെ താങ്ങി അവളുടെ കണ്ണുകളിലേക്കു ഒരുപ്രകാശം ഇരച്ചുകയറി
‘’അമ്മെ വാ ….എനിക്ക് വിശക്കുന്നു അമ്മയെന്താ പായസം മുഴുവനും എനിക്ക് കോരിത്തരാതെ ‘’……………….അവൾ കൈപിടിച്ചുവലിക്കുന്നു .അപ്പോളവളുടെ കൈകൾക്ക് വല്ലാത്ത തണുപ്പായിരുന്നു .മരണത്തെ പുണർന്ന തണുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here