ഡാകിനി ഒക്ടോബർ 18 ന് തിയേറ്ററുകളിലേക്ക്..

0
507
https://www.orangepixmedia.in

ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ അനീഷ് എം തോമസ്, യൂണിവേഴ്‌സല്‍ സിനിമാസ് ബി രാകേഷും ചേര്‍ന്ന് നിര്‍മിക്കുന്ന ഡാകിനി ഒക്ടോബർ 18ന് തിയേറ്ററുകളിൽ എത്തും. സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാകിനിയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി.സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ വേഷങ്ങളിലൂടെ ശ്രദ്ധേയരായ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

പോളി വില്‍സന്‍, ചെമ്ബന്‍ വിനോദ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അലക്സ് പുളിക്കൽ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.ചിത്രസംയോജനം അപ്പു ഭട്ടതിരി, സംഗീതം രാഹുല്‍ രാജ് , കലാസംവിധാനം പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സഹസംവിധാനം നിതിന്‍ മൈക്കിള്‍ , ചമയം റോനെക്‌സ് സേവ്യര്‍ , നിര്‍മാണ നിര്‍വഹണം എസ് മുരുഗന്‍. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ‘ ഡാകിനി ‘ വിതരണം ചെയ്യും.ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറും നേരത്തെ പുറത്തിറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here