എന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹത്തിനുള്ള സാധ്യത ഇല്ല- ലെന

0
369
There Is No Chance Of a Marriage In My Life- Lena

ഏതു വേഷത്തിലും അഭിനയിക്കാൻ തയ്യാറാണ് നടി ലെന . നായികയായും . വില്ലത്തിയായും , ‘അമ്മ വേഷത്തിലും തുടങ്ങി ഏതു വേഷത്തിലും ലെന അഭിനയിക്കാൻ തയ്യറാണ്. ഇമേജ് അവർക്ക് പ്രശ്‌നമല്ല , നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കാറുള്ളു. വിവാഹമോചിതയായ ലെന ഇനി തന്റെ ജീവിതത്തിൽ ഒരു വിവാഹത്തിനുള്ള സാധ്യത ഇല്ലെന്നു പറയുന്നു.

There Is No Chance Of a Marriage In My Life- Lena

” ആറാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അഭിലാഷുമായി പ്രണയത്തിലായത് . 2004 ൽ വിവാഹിതരുമായി. ഇപ്പോളും പലരുടെയും വിചാരം ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു എന്നാണ്. കുട്ടികൾ വേണ്ടന്നുള്ള ആ തീരുമാനത്തിൽ ഇപ്പോൾ വളരെ സന്തോഷമുണ്ട്. രണ്ടുപേർ പരസ്പരം പറഞ്ഞു പിരിയുന്നതിൽ കുഴപ്പമില്ല. കുട്ടികൾ ഉണ്ടെങ്കിൽ വേർപിരിയൽ വലിയ തെറ്റാകും. ഇപ്പോളും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് . ഒന്നിച്ച സിനിമ ചെയ്യാനുള്ള ആലോചനയുണ്ട്.

There Is No Chance Of a Marriage In My Life- Lena

ജീവിതത്തിൽ തെറ്റും ശരിയുമില്ല . trials and errors അല്ലെ. ഒരു തീരുമാനത്തെ ഓർത്തും പശ്ചാത്താപമില്ല . അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. അത് തീർന്ന സമയത്ത് ഡിവോഴ്സ് ആയി. ഇപ്പോൾ കുറെ കാലമായി നല്ല സമയമാണ് . ഇനി വരാനിരിക്കുന്നത് ഇതിനേക്കാൾ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാൻ സാധ്യതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here