അർജുൻ റെഡ്‌ഡി ഹിന്ദിയിലേക്ക്.. ‘കബീർ സിംഗ്’ ആയി ഷാഹിദ് കപൂർ

0
209
http://www.orangepixmedia.in

തെലുങ്കിന് പുറമെ കേരളത്തിലെ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച തെലുങ്ക് ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി. വിജയ് ദേവരകൊണ്ട എന്ന പ്രതിഭയെ സിനിമ ലോകത്തിലേക്ക് ലഭിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. തെലുങ്ക് സിനിമയിൽ 2017 ൽ ഇറങ്ങിയ ചിത്രങ്ങളിൽ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം. ചിത്രം മലയാളത്തിലും റീമേക്ക് ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് വരുമെന്നാണ് പുതിയ റിപ്പോർട്ട്. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തിൽ നായകനാവുന്നത്. ‘കബീര്‍ സിംഗ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ബോളിവുഡിലെ ജനപ്രിയ നടൻ ആണ് ഷാഹിദ് കപൂർ. ഷാഹിദിനെ ചിത്രത്തിലെ നായകനാവുന്നതിന് വേണ്ടി ആദ്യം സമീപിച്ചിരുന്നുവെങ്കിലും ഷാഹിദ് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് ഷാഹിദ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. ചിത്രം തെലുങ്കിൽ ഒരുക്കിയ സന്ദീപ് വാങ്ക തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയിട്ടുണ്ട്.ഹൈദരാബാദിലും ബാംഗളൂരിലുമാണ് തെലുങ്കിലെ ചിത്രീകരണം നടന്നിരുന്നത്. മുംബൈയിലും ഡല്‍ഹിയിലും ആണ് ഹിന്ദിയുടെ ചിത്രീകരണം നടക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. 2019 ജൂണ്‍ 21നാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബര്‍ 21ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here